< Back
Gulf
മലയാളി ഹാജിമാര്‍ മക്കയില്‍ എത്തി തുടങ്ങി
Gulf

മലയാളി ഹാജിമാര്‍ മക്കയില്‍ എത്തി തുടങ്ങി

Web Desk
|
23 July 2018 12:01 PM IST

വിവിധ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള മലയാളികളാണ് മക്കയില്‍ എത്തിയത്. സര്‍ക്കാറിന് കീഴിലെ ഹാജിമാര്‍ ആഗസ്റ്റ് ഒന്നിനാണ് എത്തുക.

ഹജ്ജ് തീര്‍ഥാടനത്തിനായി മലയാളി ഹാജിമാര്‍ മക്കയില്‍ എത്തി തുടങ്ങി. വിവിധ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള മലയാളികളാണ് മക്കയില്‍ എത്തിയത്. ഉംറ നിര്‍വഹിച്ച് തീര്‍ഥാടകര്‍ ചരിത്ര പ്രധാന പുണ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. സര്‍ക്കാറിന് കീഴിലെ ഹാജിമാര്‍ ആഗസ്റ്റ് ഒന്നിനാണ് എത്തുക.

46323 ഹാജിമാരാണ് ഇത്തവണ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 4200 ഹാജിമാരാണ് കേരളത്തില്‍ നിന്ന്. കഴിഞ്ഞ നാലുദിവസങ്ങളിലായി ആയിരത്തില്‍ അധികം മലയാളി ഹാജിമാരാണ് പ്രൈവറ്റ് ഗ്രൂപ്പുകള്‍ വഴി മക്കയില്‍ എത്തിയത്. ഉംറ നിര്‍വഹിച്ച ഹാജ്ജിമാര്‍ വിവിധ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഹറമിന് അടുത്ത ഹോട്ടലുകളിലാണ് ഹാജിമാരുടെ താമസം. 35 മുതല്‍ 40 ദിവസങ്ങള്‍ വരെ മക്കയിലും മദീനയിലുമായി ഇവര്‍ തങ്ങും. നേരത്തെ എത്തിയ ഇവര്‍ മക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയിലേക്ക് തിരിക്കും. ഇവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വീണ്ടും ഹജ്ജിനായി മക്കയിലെത്തും. 8 മുതല്‍ 10 ദിവസം വരെയാണ് മദീനയില്‍ ഹാജിമാര്‍ താമസിക്കുക. മദീനയില്‍നിന്നും ഇഹ്റാമില്‍ പ്രവേശച്ച് നേരെ ഹജ്ജിനെത്തുന്ന ഗ്രൂപ്പുകളുമുണ്ട്. കേരളാ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തുന്ന ഹാജിമാര്‍ അഗസ്റ്റ് ഒന്നിനാണ് ജിദ്ദ വഴി മക്കയില്‍ എത്തിത്തുടങ്ങുക.

Related Tags :
Similar Posts