< Back
Gulf
ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ മലയാളി വളണ്ടിയര്‍മാര്‍
Gulf

ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ മലയാളി വളണ്ടിയര്‍മാര്‍

Web Desk
|
1 Aug 2018 8:27 AM IST

ബസ് മാര്‍ഗമാണ് ഹാജിമാരെ ജിദ്ദയില്‍ നിന്നും മക്കയിലെത്തിക്കുക. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്

മലയാളി ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദയിലെയും മക്കയിലേയും മലയാളി വളണ്ടിയര്‍മാര്‍. ബസ് മാര്‍ഗമാണ് ഹാജിമാരെ ജിദ്ദയില്‍ നിന്നും മക്കയിലെത്തിക്കുക. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ഇന്ന് രാവിലെയും വൈകുന്നേരവുമായി ജിദ്ദയിലിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെര്‍മിനലില്‍ വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ബസ് മാര്‍ഗം മക്കയില്‍ എത്തിക്കും. അസീസിയ കാറ്റഗറിയിലുള്ള ഹാജിമാര്‍ 6 ,7 ബ്രാഞ്ചിലും ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ 13 , 14A ,14B ബ്രാഞ്ചിലും ആണ് താമസമൊരുക്കിയിരിക്കുന്നത്.

ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നിന്നും 900 മീറ്റര്‍ പരിതിയിലാണ് താമസം. ഇവര്‍ക്ക് കാല്‍ നടയായോ ടാക്സിയിലോ ഹറമില്‍ എത്താം. ഗ്യാസ് സ്റ്റൌവ്‌ ഉപയോഗിച്ചുള്ള പാചകം ഗ്രീന്‍ കാറ്റഗറിയില്‍ അനുവദിക്കുകയില്ല. അസീസിയ കാറ്റഗറിയിലുള്ള ഹാജിമാരെ ഹറമില്‍ എത്തിക്കുന്നതിനു 24 മണിക്കൂറും ബസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് പാചകം ചെയ്യാനാവശ്യമായ അവശ്യ വസ്തുക്കള്‍ സജ്ജമാണ്. ഇന്ത്യന്‍ ഹജ്ജ് മിഷനും മലയാളി വളണ്ടിയര്‍മാരും ഹാജിമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.

Similar Posts