< Back
Gulf

Gulf
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റിയെ പിരിച്ചുവിട്ടു
|7 Aug 2018 6:07 PM IST
മലയാളിയായ അഡ്വ. ശംസുദ്ധീൻ ആയിരുന്നു മാനേജിങ് കമ്മറ്റി ചെയർമാൻ. സ്‌കൂൾ പ്രിൻസിപ്പൽ സൈദ് മസൂദ് അഹമ്മദിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതായും സൂചന.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റിയെ പിരിച്ചുവിട്ടു. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കമ്മറ്റിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് നടപടി. മലയാളിയായ അഡ്വ. ശംസുദ്ധീൻ ആയിരുന്നു മാനേജിങ് കമ്മറ്റി ചെയർമാൻ. സ്‌കൂൾ പ്രിൻസിപ്പൽ സൈദ് മസൂദ് അഹമ്മദിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതായും സൂചന.