< Back
Gulf
മീഡിയവണ്‍ പകര്‍ത്തിയ കഅ്ബയുടെയും മിനായുടെയും ആകാശ ദൃശ്യങ്ങള്‍
Gulf

മീഡിയവണ്‍ പകര്‍ത്തിയ കഅ്ബയുടെയും മിനായുടെയും ആകാശ ദൃശ്യങ്ങള്‍

Web Desk
|
22 Aug 2018 10:21 AM IST

സൌദി വ്യോമ സേന മാധ്യമങ്ങള്‍ക്കായി ഒരുക്കിയ അവസരം ഇന്ത്യയില്‍ നിന്നും ലഭിച്ചത് മീഡിയവണിനായിരുന്നു

ഹജ്ജ് ചടങ്ങുകള്‍ പുരോഗമിക്കുന്ന കഅ്ബയുടേയും മിനായുടെയും ആകാശ ദൃശ്യങ്ങളാണ് ഇനി. സൌദി വ്യോമ സേന മാധ്യമങ്ങള്‍ക്കായി ഒരുക്കിയ അവസരം ഇന്ത്യയില്‍ നിന്നും ലഭിച്ചത് മീഡിയവണിനായിരുന്നു. കൌതുകമുണര്‍ത്തുന്ന കാഴ്ചകളാണ് ഇനി.

എല്ലാ വര്‍ഷവും ഹജ്ജില്‍ മാധ്യമങ്ങള്‍ക്ക് ഹജ്ജിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവസരമൊരുക്കാറുണ്ട്. ഇത്തവണയും മീഡിയവണ്‍ ആകാശ ദൃശ്യം പകര്‍ത്തി. ഹാജിമാര്‍ പിന്‍വാങ്ങിയ അറഫാ മൈതാനത്തിലൂടെ തുടക്കം. പിശാചിന്റെ സ്തൂപം നിലകൊള്ളുന്ന ജംറാത്തിന്റെ കാഴ്ചകളും കടന്ന് മിനായിലേക്ക്.

കാല്‍ക്കോടി തീര്‍ഥാടകര്‍ തമ്പടിച്ച മിനാ താഴ്‌വാരം ആകാശത്ത് നിന്നും കൌതുകമാണ്. പിന്നെ ശേഷം ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ തിരിയുന്ന കഅ്ബയുടേയും ഹറമിന്റെയും കാഴ്ചകളിലേക്ക്.‌ അതിവേഗത്തില്‍ പുരോഗമിക്കുന്ന മക്കാപട്ടണവും ക്ലോക്ക് ടവറും കഅ്ബയും ആകാശത്ത് നിന്നും വ്യത്യസ്ത കാഴ്ചയാണ്. ചരിത്രമുറങ്ങുന്ന പ്രവാചക നഗരിയിലെ കാഴ്ചകള്‍ക്കൊടുവില്‍ നാവിക ആസ്ഥാനത്തേക്ക് തിരിച്ചിറക്കം.

Related Tags :
Similar Posts