< Back
Gulf
വിമാനത്തില്‍ ഭക്ഷ്യവിഷബാധ: യാത്രക്കാര്‍ ആശുപത്രിയില്‍
Gulf

വിമാനത്തില്‍ ഭക്ഷ്യവിഷബാധ: യാത്രക്കാര്‍ ആശുപത്രിയില്‍

Web Desk
|
6 Sept 2018 8:57 AM IST

ബുധനാഴ്ച രാവിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലിറങ്ങിയ എയർ ബസ് എ388 വിമാനത്തില്‍ 500 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 10 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് എമിറേറ്റ്സ്​ വക്താവ് അറിയിച്ചു.

ദുബൈയിൽ നിന്ന് അമേരിക്കയിലേക്കു പറന്ന എമിറേറ്റ്സ് വിമാനത്തിലെ 10 യാത്രക്കാർക്ക് അസുഖ ബാധ. ന്യൂയോർക്കിലെ ജോൺ എഫ്കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം പറന്നിറങ്ങിയ ഉടൻ ഇവര്ക്ക് ചികിത്സ നൽകിയതായി എമിറേറ്റ്സ് വക്താവ് വെളിപ്പെടുത്തി. യാത്രക്കാരിൽ 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം.

ബുധനാഴ്ച രാവിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലിറങ്ങിയ എയർ ബസ് എ388 വിമാനത്തില്‍ 500 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 10 പേര്ക്കാ ണ് രോഗബാധയുണ്ടായതെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. റൺവേയിലെ പ്രത്യേക കേന്ദ്രത്തിലേക്ക് വിമാനം മാറ്റിയിട്ടാണ് രോഗബാധിതരെ ആംബുലൻസ് മാർഗം ആശുപത്രിയിലേക്കു മാറ്റിയത് . എയർപോർട് അതോറിറ്റി പൊലീസ് വിഭാഗം, യുഎസ് സെന്റർ പോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

നേരത്തെ 100 പേർ അസുഖ ബാധിതരായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാർത്ത പുറത്തുവിട്ടിരുന്നു. ഇത്തരം വാർത്തകൾ വലിയ വേവലാതി സൃഷ്ടിച്ചിരുന്നു. അസുഖ ബാധിതരൊഴിച്ച് മറ്റു യാത്രക്കാരെയെല്ലാം പോകാനനുവദിച്ചു. സംഭവത്തെ കുറിച്ച് എമിറേറ്റ്സ് എയർലൈൻസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.

Similar Posts