< Back
Gulf

Gulf
സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
|8 Oct 2018 6:28 PM IST
തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്. ദമ്മാമിലെ അബ്‌കൈക്കിൽ വെച്ചാണ് അപകടം.
സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും ചെന്നൈ സ്വദേശിയും മരിച്ചു. തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്. ദമ്മാമിലെ അബ്‌കൈക്കിൽ വെച്ചാണ് അപകടം. റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയർ പൊട്ടി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദിലെ റോയല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ നേതൃ നിരയിലുള്ള ആളാണ് ബഷീര്‍. ഇദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ അലി നേരത്തെ സൗദിയിലെ ഒരു കെട്ടിടത്തില്‍ നിന്നും വീണു മരിച്ചിരുന്നു.