< Back
Gulf
ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു
Gulf

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

Web Desk
|
12 Nov 2018 11:00 PM IST

തുടര്‍ച്ചയായുണ്ടായ ഇടിവിന് ശേഷമാണ് എണ്ണ വില രണ്ട് ശതമാനം വര്‍ധിച്ചത്. റഷ്യയും അമേരിക്കയും ഉത്പാദനം കൂട്ടിയതിന് പിന്നാലെയാണ് നടപടി.

അടുത്ത വര്‍ഷം എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന സൌദി അറേബ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു. തുടര്‍ച്ചയായുണ്ടായ ഇടിവിന് ശേഷമാണ് എണ്ണ വില രണ്ട് ശതമാനം വര്‍ധിച്ചത്. റഷ്യയും അമേരിക്കയും ഉത്പാദനം കൂട്ടിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായി ഇടിഞ്ഞിരുന്നു എണ്ണ വില. ഇറാനെതിരായ ഉപരോധം പ്രാബല്യത്തിലായാല്‍ എണ്ണ വിലയും ഉത്പാദനവും കൂടുമെന്ന പ്രതീക്ഷയിലായിരുന്നു സൌദി. എന്നാല്‍ ഇതിനിടയില്‍ റഷ്യയും അമേരിക്കയും ഉത്പാദനം കൂട്ടിയത് തിരിച്ചടിയായി. ഇതോടെ വില ഇടിഞ്ഞു. എണ്ണ വിപണയില്‍ സ്ഥിരതയില്ലാത്തത് ഉത്പാദക രാഷ്ട്രങ്ങളെ പ്രയാസത്തിലാക്കും. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം മുതല്‍ ഉത്പാദനം വെട്ടിക്കുറക്കുമെന്ന സൌദിയുടെ പ്രഖ്യാപനം.

പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ വില രണ്ട് ശതമാനം കുതിച്ചു. അടുത്ത മാസം ചേരുന്ന ഒപെക് യോഗത്തിലും ഉത്പാദനം വെട്ടിക്കുറക്കാനുള്ള നീക്കം സൌദി ആവര്‍ത്തിക്കും. പ്രതിദിനം അമ്പതിനായിരം ബാരല്‍ എണ്ണയുത്പാദനം വെട്ടിക്കുറക്കാനാണ് സൌദി പദ്ധതി.

Related Tags :
Similar Posts