< Back
Gulf

Gulf
വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിനം
|15 Nov 2018 1:29 AM IST
ഇലക്ഷൻ കമ്മീഷനിൽ നിന്നും ഔദ്യോഗികമായി ലഭിക്കേണ്ട കൃത്യമായ നിർദേശങ്ങളുടെ അഭാവം പലരെയും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും പിന്നോട്ടകറ്റിയിട്ടുണ്ട്.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ പ്രവാസികൾക്കുള്ള അവസരം ഇന്ന് അവസാനിക്കുന്നു. എന്നാൽ വളരെ കുറഞ്ഞ എണ്ണം പ്രവാസികൾ മാത്രമാണ് അവസരം ഉപയോഗപ്പെടുത്തി വോട്ടറാവാനായുള്ള അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകാനുള്ള സമയം നീട്ടിനൽകണമെന്നാണ് പ്രവാസികളുടെ ശക്തമായ ആവശ്യം.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള തീയതി അവസാനിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കാൻ നൽകിയ കാലയളവ് വളരെ കുറഞ്ഞു പോയെന്ന ആക്ഷേപം ശക്തമാണ്.
ഇലക്ഷൻ കമ്മീഷനിൽ നിന്നും ഔദ്യോഗികമായി ലഭിക്കേണ്ട കൃത്യമായ നിർദേശങ്ങളുടെ അഭാവം പലരെയും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും പിന്നോട്ടകറ്റിയിട്ടുണ്ട്.