< Back
Gulf
ഉപാധികള്‍ അംഗീകരിക്കാതെ ഖത്തറുമായി ചര്‍ച്ചയില്ലെന്ന് സൗദി
Gulf

ഉപാധികള്‍ അംഗീകരിക്കാതെ ഖത്തറുമായി ചര്‍ച്ചയില്ലെന്ന് സൗദി

Web Desk
|
29 Nov 2018 2:15 AM IST

യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് സന്ദര്‍ശനത്തിലായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഉപാധികള്‍ അംഗീകരിക്കാതെ ഖത്തറുമായി അനുരജ്ഞനമുണ്ടാകില്ലെന്ന് സൗദിയും ഈജിപ്തും വ്യക്തമാക്കി. സൗദി കിരീടാവകാശിയുടെ ഈജിപ്ത് സന്ദര്‍ശനത്തിലായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രസ്താവന. സന്ദര്‍ശനത്തി‌ന് ശേഷം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അര്‍ജന്റീനയിലെത്തി.

യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് സന്ദര്‍ശനത്തിലായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതിന് ശേഷമാണ് അര്‍ജന്റീനയില്‍ ജി20 ഉച്ചകോടിക്കായി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയത്. ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ശേഷം കിരീടാവകാശി നടത്തുന്ന ആദ്യ ഗള്‍ഫ് ഇതര സന്ദര്‍ശനമാണിത്.

ഖശോഗി വിഷയത്തിലടക്കം തുര്‍ക്കിയുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നേരത്തെ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് യാത്രകളില്‍ വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഉപാധികള്‍ അംഗീകരിക്കണെമെന്ന ആവശ്യം സൗദിയും ഈജിപ്തും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.

Similar Posts