< Back
Gulf
പ്രവാസി ചിട്ടി; പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളെന്ന് കെ.എസ്.എഫ്.ഇ
Gulf

പ്രവാസി ചിട്ടി; പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളെന്ന് കെ.എസ്.എഫ്.ഇ

Web Desk
|
16 Dec 2018 12:04 AM IST

യു.എ.ഇക്കു പുറമെ മറ്റു ജി.സി.സി. രാജ്യങ്ങളിലും ചിട്ടി രജിസ്ട്രേഷൻ തുങ്ങിയിട്ടുെണ്ടന്നും അധികൃതർ അറിയിച്ചു

പ്രവാസി ചിട്ടിയുടെ ലാഭ നഷ്ടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി കെ.എസ്.എഫ്.ഇ അധികൃതർ. ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നുവെന്നാണ് കെ.എസ്.എഫ്.ഇ. ആരോപിക്കുന്നത്.

25 മുതൽ 40 മാസം വരെയുള്ള തവണകളുടെ ആദ്യ ഗഡു മാത്രം കണക്കിലെടുത്താണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ്
കെ.എസ്.എഫ്.ഇ വാദം. നിലവിൽ ചേർന്ന ചിട്ടികളുടെ ആദ്യ ഗഡു തന്നെ 90 കോടിയിലേറെ വരും. 90 ചിട്ടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 71 ചിട്ടികളിൽ സബ്സ്ക്രിപ്ഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ചിട്ടികളിൽ സബ്സ്ക്രിപ്ഷൻ പുരോഗമിക്കുന്നുണ്ട്. 17,841 പേർ ചിട്ടകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12,219 പേർ കെ.വൈ.സി. രേഖകൾ നൽകി ചിട്ടികളിൽ ചേരാൻ തയാറായിരിക്കുകയാണ്.

എങ്കിലും ഇത്തരം കണക്കുകളെ ആശ്രയിച്ചല്ല ചിട്ടിയുടെ ലാഭ നഷ്ടം കണക്കുകൂട്ടുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. ഇതുവരെ ആദ്യ ഗഡു ഇനത്തിൽ സമാഹരിച്ചിരിക്കുന്നത് നാല് കോടിക്ക് മുകളിൽ രൂപയാണ്. ഇതിൽ സെക്യൂരിറ്റിയായി കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച തുക 2,83,60,000 രൂപയാണ്. 64 ചിട്ടികളുടെ ഓൺലൈൻ ലേലം ഇതിനകം നടത്തിക്കഴിഞ്ഞു. അവയുടെ രണ്ടാം ഗഡുവും ചിട്ടിയിലേക്ക് അടച്ചുതുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറയിച്ചു.

യു.എ.ഇക്കു പുറമെ മറ്റു ജി.സി.സി. രാജ്യങ്ങളിൽ ചിട്ടി രജിസ്ട്രേഷൻ തുങ്ങിയിട്ടുെണ്ടന്നും അവിടെ നിന്ന് ഉടൻ തന്നെ വരിസഖ്യ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

Similar Posts