< Back
Gulf
യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും
Gulf

യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും

Web Desk
|
17 Dec 2018 8:36 AM IST

റെഡ്ക്രോസിന്‍റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്

യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും. സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടം വിജയകരമായതോടെ യമനിലേക്ക് സഹായം എത്തിതുടങ്ങി. റെഡ്ക്രോസിന്‍റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്.

ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതായി ഹൂതികള്‍ അറിയിച്ചു. സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തിലെ തീരുമാനമത്തിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനിടെ യമനില്‍ വീണ്ടും യു.എന്‍ സഹായം എത്തിത്തുടങ്ങി. ആശുപത്രികളിലും സഹായമെത്തിക്കുന്നുണ്ട്. ജനുവരിയിലാണ് രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ക്ക് തുടക്കം. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ സഹായം യമനിലെത്തും.

Similar Posts