< Back
Gulf
ദുബൈ കെ.എം.സി.സി ഘടകത്തെ ഇനി ഇബ്രാഹിം എളേറ്റില്‍ നയിക്കും
Gulf

ദുബൈ കെ.എം.സി.സി ഘടകത്തെ ഇനി ഇബ്രാഹിം എളേറ്റില്‍ നയിക്കും

Web Desk
|
26 Dec 2018 8:09 AM IST

നേരത്തെ ദുബൈ ഘടകം പ്രസിഡന്‍റായിരുന്ന പി.കെ അൻവർ നഹ തുടരണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയും മറ്റും ആഗ്രഹിച്ചിരുന്നു

ദുബൈ കെ.എം.സി.സി ഘടകത്തിന്‍റെ പുതിയ സാരഥിയായി ഇബ്രാഹിം എളേറ്റിലിനെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ തീരുമാനത്തിനെതിരെ സംഘടനക്കുള്ളിൽ ശക്തമായ പ്രതിഷേധവും
രൂപപ്പെട്ടു. ഗ്രൂപ്പുതർക്കം കാരണം ദുബൈ ഘടകം സാരഥികളുടെ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുകയായിരുന്നു.

ഇവരെ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്ത വിവരം പാർട്ടി പത്രം ചൊവ്വാഴ്ചയാണ് റിപ്പോർട്ട്
ചെയ്തത്. നേരത്തെ ദുബൈ ഘടകം പ്രസിഡന്‍റായിരുന്ന പി.കെ അൻവർ നഹ തുടരണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയും മറ്റും ആഗ്രഹിച്ചിരുന്നു. ഇരു വ്യക്തികളും തമ്മിലുള്ള ഭിന്നത തീർക്കാൻ ലീഗ്
നേതൃത്വം ഇടപെട്ട് പലവട്ടം സമാവായ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. തീരുമാനത്തോടുള്ള എതിർപ്പ് വ്യക്തമാക്കുന്ന അൻവർ നഹയുടെ വാട്ട്സ് ആപ്പ് ശബ്ദസന്ദേശവും പുറത്തുവന്നു.

ദുബൈ ഘടകത്തിലെ മറ്റു ഭാരവാഹികളെ കണ്ടെത്താൻ അതാത്
ജില്ലാ കമ്മിറ്റികളോട് നിർദേശിക്കാൻ കെ.എം.സി.സി യു.എ.ഇ ഘടകം വൈസ് പ്രസിഡന്‍റും സംഘടനാ തെരഞ്ഞെടുപ്പ് വരണാധികാരിയുമായ അഷറഫ് പള്ളിക്കണ്ടത്തെ മുസ്‍ലിം ലീഗ് നേതൃത്വം ചുമതലപ്പെടുത്തി. അദ്ദേഹത്തിന്‍റെ വാട്ട്സ് ആപ്പ് സന്ദേശവും പുറത്തായി.

Related Tags :
Similar Posts