
സെെനിക പരേഡിനെ ലക്ഷ്യമാക്കി ഹൂതി അക്രമണം; യമനില്‍ അറ് സെെനികര്‍ കൊല്ലപ്പെട്ടു
|സൈനിക പരേഡ് ഗ്രൌണ്ട് ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വേദിയില്‍ പതിക്കുകയായിരുന്നു
യമനില്‍ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ലഹജി പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം സൗദിയെ ലക്ഷ്യം വെച്ച മിസൈല്‍ പൊട്ടിത്തെറിച്ച് പതിനഞ്ച് ഹൂതികള്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതി നടപടി സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും.
സൗദി ലക്ഷ്യമാക്കി യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികൾ ഇന്നലെ കൊല്ലപ്പെട്ടു. സഅദ പ്രവിശ്യയിലെ അൽ തയ്യാറില്‍ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഡ്രോണ്‍ ആക്രമണം.
സൈനിക പരേഡ് ഗ്രൌണ്ട് ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വേദിയില്‍ പതിക്കുകയായിരുന്നു. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. പലരുടേയും നില ഗുരുതമാണ്. രണ്ട് ആക്രമണങ്ങളും വരും ദിനങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഹൂതികളുടെ നടപടി യു.എന്‍ കരാറിന്റെ ലംഘനമാണെന്ന് സൗദി സഖ്യസേന പറഞ്ഞു.