< Back
Gulf
തെരഞ്ഞെടുപ്പ് ആവേശം കടല്‍ കടക്കുന്നു; പ്രവാസികളെ കയ്യിലെടുത്ത് രാഹുല്‍
Gulf

തെരഞ്ഞെടുപ്പ് ആവേശം കടല്‍ കടക്കുന്നു; പ്രവാസികളെ കയ്യിലെടുത്ത് രാഹുല്‍

Web Desk
|
12 Jan 2019 9:53 AM IST

ഗള്‍ഫിലെ പാര്‍ട്ടി അനുഭാവികളെ മാത്രമല്ല പ്രവാസികളെ ഒന്നാകെ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ തെരഞ്ഞെടുപ്പ് ആവേശം കടല്‍ കടക്കുകയാണ്. ഗള്‍ഫിലെ പാര്‍ട്ടി അനുഭാവികളെ മാത്രമല്ല പ്രവാസികളെ ഒന്നാകെ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

നിയമ പോരാട്ടത്തിലൂടെ വോട്ടവകാശം നേടിയെടുത്ത പ്രവാസികള്‍ക്ക് ഇനി പാര്‍ലമെന്റിലും അവസരം വാഗ്ദാനം ചെയ്യുന്നതായിരുന്നു രാഹുല്‍ ഗന്ധിയുടെ പൊതുസമ്മേളനത്തിലെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യങ്ങളുമാണ് രാഹുലിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്. ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചാണ് തടിച്ചുകൂടിയ ജനക്കൂട്ടം രാഹുലിനെ അഭിവാദ്യം ചെയ്തതും.

നാട്ടില്‍ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കും മുന്‍പേ ഗള്‍ഫില്‍ ആവേശ്വോജ്ജ്വലമായ തെരഞ്ഞെടുപ്പ് സമ്മേളനം നടത്തുന്നതില്‍ കോണ്‍ഗ്രസും ലീഗ് അണികള്‍ വിജയിച്ചു എന്ന് പറയാം. താമസിയാതെ മറ്റു നേതാക്കളെയും ഗള്‍ഫില്‍ പ്രതീക്ഷിക്കാം.

Related Tags :
Similar Posts