
റിയാദിലെ ബ്രസീല്‍ - അര്‍ജന്റീന സൂപ്പര്‍ അങ്കത്തിന് ടിക്കറ്റുകളായി; നിരക്ക് 200 മുതല്‍ 5000 വരെ
|വിലക്ക് അസാനിച്ചതിനു ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരത്തിനാണ് റിയാദ് സാക്ഷ്യം വഹിക്കുന്നത്.
സൌദി തലസ്ഥാനമായ റിയാദില്‍ അടുത്തയാഴ്ച നടക്കുന്ന അര്‍ജന്റീന- ബ്രസീല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിതരണം തുടങ്ങി. അര്‍ജന്റീന ടീമില്‍ ലയണല്‍ മെസ്സിയെയും സെര്‍ജിയൊ അഗ്വിരോയെയും ഉള്‍പ്പെടുത്തിയതിനാല്‍ മത്സരം ആവേശകരമാകും. ഈ മാസം 15ന് റിയാദ് കിങ് സഊദ് സ്റ്റേഡിയത്തിലാണ് മത്സരം.
കിങ് സഊദ് സര്‍വകലാശാല സ്റ്റേഡിയംഅടുത്ത വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് ബ്രസീല്‍ അല്‍ജന്റീന മത്സരം. റിയാദിലെ കിങ് സഊജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ bit.ly/32y48vt എന്ന ലിങ്കില്‍ ലഭിക്കും. 200 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ശ്രേണിക്കനുസരിച്ച് അയ്യായിരം റിയാലാണ് ഏറ്റവും മുന്നിലെ ടിക്കറ്റുകള്‍ക്ക്.
വൈകീട്ട് നാലു മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകും. സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ നേരിടാനുള്ള അര്‍ജന്റീനാ ടീമില്‍ ലിയണല്‍ മെസ്സിയെയും സെര്‍ജിയൊ അഗ്വേറോയും ഇടം പിടിച്ചിട്ടുണ്ട്. കോപ അമേരിക്ക ഫുട്‌ബോളില്‍ റഫറിമാരെയും ലാറ്റിനമേരിക്കന്‍ ഫെഡറേഷനെയും പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ മെസ്സിക്ക് മൂന്നു മത്സരങ്ങളിലെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് അസാനിച്ചതിനു ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരത്തിനാണ് റിയാദ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം എത്തുന്നതിനാല്‍ ആവേശത്തിലാണ് പ്രവാസികള്‍