
ട്രംപ് അവതരിപ്പിച്ച അമേരിക്കയുടെ പശ്ചിമേഷ്യന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം
|പദ്ധതി യു.എസ്- ഇസ്രായേല്‍ ഗൂഢാലോചനയുടെ ഉല്പന്നമാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ പ്രതികരിച്ചു
ഡൊണള്‍ഡ് ട്രംപ് അവതരിപ്പിച്ച അമേരിക്കയുടെ പശ്ചിമേഷ്യന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. പദ്ധതി യു.എസ്- ഇസ്രായേല്‍ ഗൂഢാലോചനയുടെ ഉല്പന്നമാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര അറബ് ലീഗ് നേതൃയോഗം ശനിയാഴ്ച ചേരും.
നൂറ്റാണ്ടിന്റെ പദ്ധതിയെന്ന പേരില്‍ ട്രംപ് അവതരിപ്പിച്ച പദ്ധതി ഫലസ്തീന് നൂറ്റാണ്ടിനിടെ ഏറ്റവും വലിയ അടിയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ജറുസലേമിനെ ഏകപക്ഷീയമായി ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ പദ്ധതിക്കെതിരെ ഫലസ്തീനിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയെ ആയുധമുക്തമാക്കുന്നതുമാണ് കരാര്‍. പദ്ധതിക്കെതിരെ ഒന്നിച്ചുനീങ്ങാൻ ഫലസ്തീനിലെ പ്രധാന കക്ഷികളായ ഹമാസും ഫത്ഹും തീരുമാനിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശങ്ങളിൽ ഇസ്രായേലിന് പരമാധികാരം ഉറപ്പ് നൽകുകയും ചെയ്യുന്നു.
തുര്‍ക്കി, ഇറാന്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ശനിയാഴ്ച അറബ് ലീഗ് അടിയന്തര യോഗം ചേരും.