< Back
Gulf
വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് പ്രത്യേക കാമ്പയിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
Gulf

വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് പ്രത്യേക കാമ്പയിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

Web Desk
|
22 March 2021 8:26 AM IST

രാജ്യത്തെ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

കുവൈത്തില്‍ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു. മാർച്ച് അവസാനമോ അടുത്ത മാസം ആദ്യമോ കാമ്പയിൻ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.

സലൂൺ, റെസ്റ്റൊറന്‍റ്, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് കാമ്പയിൻ. പൊതുജനവുമായി നേരിട്ട്‌ ഇടപെടുന്നവർ എന്ന നിലയിലാണ് ഇവർക്ക് മുൻഗണന നൽകിയത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വാർത്താവിനിമയ മന്ത്രാലയത്തിന് നിർദേശം നൽകിയതായാണ് വിവരം. ഏപ്രില്‍ മാസത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷനുള്ള അനുമതി ലഭിച്ചേക്കും.

പ്രായമായവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ വിവിധ വിഭാഗങ്ങൾക്ക് മുൻഗണനാക്രമത്തിലാണ് കുത്തിവെപ്പിന് അനുമതി നൽകുന്നത്. സഹകരണ സംഘം ജീവനക്കാർ, അധ്യാപകരും അല്ലാത്തവരുമായ വിദ്യാഭ്യാസ ജീവനക്കാർ എന്നിവരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കുള്ള വാക്സിനേഷൻ പെട്ടന്ന് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. സഹകരണ സംഘങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ മൊബൈൽ വാക്സിനേഷൻ യൂണിറ്റ്‌ എത്തിച്ചാകും ജീവനക്കാർക്ക് വാകിസിന്‍ നൽകുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts