< Back
Latest News

Latest News
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു
|18 April 2021 6:39 AM IST
ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയാണ് സലാലയിൽ മരിച്ചത്
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയാണ് സലാലയിൽ മരിച്ചത്. 48 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. ദോഫാർ കാറ്റിൽ ഫീഡ് കമ്പനിയിൽ ഫൈനാൻസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി സലാലയിൽ ഉണ്ട്. ഭാര്യ പ്രിയ. മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.