< Back
Gulf
ബഹ് റൈനിലെ കോവിഡ് പ്രതിരോധം; യാത്രക്കാരിൽ നിന്നുള്ള രോഗവ്യാപനം കുറഞ്ഞ തോതിൽ
Gulf

ബഹ് റൈനിലെ കോവിഡ് പ്രതിരോധം; യാത്രക്കാരിൽ നിന്നുള്ള രോഗവ്യാപനം കുറഞ്ഞ തോതിൽ

Web Desk
|
1 May 2021 6:53 AM IST

ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാരിൽ നിന്നും കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം.

ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാരിൽ നിന്നും കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്ത് നൽകുന്ന എല്ലാ വാക്സിനുകളും ഗുണനിലവാരം പരിശോധിച്ച് അംഗീകാരം നൽകിയിട്ടുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ബഹ്റൈനിലേക്ക് വന്ന യാത്രക്കാരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ശരാശരി നിലവിലെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ഈ വിഷയത്തിൽ സ്വീകരിച്ചു വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നാണ് തെളിയിക്കുന്നത്.

യാത്രക്കാർ വിമാനത്താവളത്തിൽ എത്തുേമ്പാഴും അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന കോവിഡ് വ്യാപനം കുറക്കാൻ സഹായിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ വ്യവസ്ഥയും രോഗവ്യാപനം തടയാൻ സഹായിച്ചിട്ടുണ്ട്. വൈറസിൽനിന്ന് സംരക്ഷണം നേരിടുന്നതിന് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയാറാകണം. ഏതെങ്കിലും പ്രത്യേക വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കണം. ലഭ്യമായ വാക്സിൻ സ്വീകരിക്കാൻ രാജ്യനിവാസികൾ മുന്നോട്ടുവരണം. രാജ്യത്ത് നൽകുന്ന എല്ലാ വാക്സിനുകളും ഗുണനിലവാരം പരിധിച്ച് അംഗീകാരം നൽകിയിട്ടുള്ളതാണെന്നും അധിക്യതർ അറിയിച്ചു 631 പേർക്കാണ് ജനുവരി മുതൽ ഇൻറൻസിവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. ഇവരിൽ 612 പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്. ജനുവരി മുതലുണ്ടായ 273 മരണങ്ങളിൽ 265 പേരും വാക്സിൻ എടുത്തിരുന്നില്ല. വാക്സിൻ സ്വീകരിക്കുന്നതിെൻറ പ്രാധാന ഇത് വ്യക്തമാക്കുന്നത്.. സ്ഥിതിഗതികൾ നിരീക്ഷണത്തിന് വിധേയമാണെന്നും ഗുരുതരമാകുന്ന സാഹചര്യമുണ്ടായാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും അധിക്യതർ അറിയിച്ചു.

Similar Posts