< Back
Gulf
ദുബൈയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പാർക്കിങ് സൗകര്യം സൗജന്യമാക്കി
Gulf

ദുബൈയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പാർക്കിങ് സൗകര്യം സൗജന്യമാക്കി

Web Desk
|
26 May 2021 7:19 AM IST

ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ദുബൈയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പാർക്കിങ് സൗകര്യം സൗജന്യമാക്കി. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പ്രക്രിയ കൂടുതൽ ജനകീയമാക്കാനുള്ള നീക്കത്തെ പിന്തുണക്കുന്നതാണ് നടപടി.

50 പാർക്കിങ് സ്ലോട്ടുകൾ വീതമാണ് ഇതിനായി മാറ്റിവെക്കുക. ഹോർലാൻസ് ഹെൽത്ത് സെന്‍റര്‍, അൽ ബർഷ ഹെൽത്ത് സെൻറർ, അൽ ഖിസൈസ് ഹെൽത്ത് സെൻറർ, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ടെന്‍റ് തുടങ്ങിയ കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ്ങുണ്ടാവും. വാക്സിനേഷൻ നൽകുന്ന സമയത്താണ് സൗജന്യ പാർക്കിങ്. എല്ലാവരിലേക്കും വാക്സിൻ എത്തുന്നത് വരെ സൗജന്യം തുടരും. വാക്സിനേഷൻ സെൻററുകളിലെ പാർക്കിങ് ഏരിയയിൽ ഇതിനായി ബോർഡുകൾ സ്ഥാപിക്കും. സൗജന്യ പാർക്കിങ് സ്ലോട്ടുകൾ ഡ്രൈവർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് ഉപകരിക്കും. ദുബൈയെ സന്തുഷ്ടിയുടെ നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ആർ.ടി.എ അധികൃതർ പറഞ്ഞു.



Similar Posts