< Back
Gulf
Gulf

ശൈഖ് ഹംദാൻ ഇനി ഇരട്ടകുട്ടികളുടെ അച്ഛൻ

ഷിനോജ് കെ ഷംസുദ്ദീൻ
|
22 May 2021 12:43 AM IST

ദുബൈ കിരീടാവകാശിക്ക് ഇരട്ടകുട്ടികൾ പിറന്നു. റാശിദ്, ശൈഖ എന്ന് പേരിട്ടു

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇനി ഇരട്ടകുട്ടികളുടെ അച്ഛൻ. തനിക്ക് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വാർത്ത ഹംദാൻ ഇന്ന് ഇൻറ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരട്ടകൾ. ദുബൈ രാജകുടുംബത്തിലെ പുതിയ അംഗങ്ങൾക്ക് റാശിദ് എന്നും, ശൈഖ എന്നുമാണ് പേരിട്ടത്. കുഞ്ഞിന്റെ മാതാവിന്റെ പേര് തന്നെയാണ് മകൾക്ക് നൽകിയത്. ശൈഖ ശൈഖ ബിൻത് സഈദ് എന്നാണ് ശൈഖ് ഹംദാന്റെ ഭാര്യയുടെ പേര്. മകന് വല്യുപ്പയുടെ ഉപ്പയുടെ പേരായ റാശിദ് എന്നും നൽകി. ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ പിതാവ് ശൈഖ് റാശിദിന്റെ ചിത്രത്തിനരികിൽ ഹംദാൻ ഇരട്ടകുട്ടികളുമായി ഇരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ ഹംദാനും ഭാര്യക്കും ആശംസാപ്രവാഹമാണ്. സഹോദരിമാരായ ശൈഖ ലത്തീഫയും ശൈഖ മറിയമും ഇൻസ്റ്റഗ്രമിൽ ആശംസകൾ നേർന്നിട്ടുണ്ട്.

Similar Posts