< Back
Gulf
കുവൈത്തിൽ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് അനുമതി
Gulf

കുവൈത്തിൽ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് അനുമതി

Web Desk
|
10 May 2021 10:06 AM IST

പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

കുവൈത്തിലെ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാനാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

അതിനിടെ ഈദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാളെ വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

Related Tags :
Similar Posts