< Back
Gulf

Gulf
മദീനയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
|10 May 2021 10:18 AM IST
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം കാരമൂല സ്വദേശി നുദീർ ആണ് മരിച്ചത്
മദീനയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരമൂല സ്വദേശി നുദീർ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.
അഞ്ചുദിവസം മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് മരണം സ്ഥിരീകരിച്ചത്.
മദീനയിൽ പ്ലാസിറ്റിക് ഉൽപ്പന്നങ്ങളുടെ വിതരണ വാനിൽ ജോലി ചെയ്തുവരികയായിരുന്നു. വഴിയിൽ കേടായ വാഹനം പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ കുഞ്ഞോക്കുവാണ് പിതാവ്. മാതാവ് ഇയ്യാത്തുമ്മ. ഭാര്യ ഷാഹിന. മക്കൾ: നഹന, മുഹമ്മദ് ഷഹാദ്. സഹോദരങ്ങൾ: മുബാറക്, നസീർ, മുനീർ, ഹംസ, സാജിദ, ഹസീന.