< Back
Gulf
യു.എസ്​ അഞ്ചാം കപ്പൽ പട മേധാവിയെ ബഹ്റൈൻ  പ്രധാനമന്ത്രി സ്വീകരിച്ചു
Gulf

യു.എസ്​ അഞ്ചാം കപ്പൽ പട മേധാവിയെ ബഹ്റൈൻ  പ്രധാനമന്ത്രി സ്വീകരിച്ചു

Web Desk
|
18 May 2021 2:10 AM IST

ബഹ്റൈൻ-യു. എസ്.  സഹകരണം  ചർച്ചയായി

ബഹ്​റൈനിലെ യു.എസ്​ അഞ്ചാം കപ്പൽ പട മേധാവിയായി പുതുതായി നിയോഗിക്കപ്പെട്ട അഡ്​മിറൽ ചാൾസ്​ പ്രാഡ്​​ഫോർഡ്​ കോപറിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ കഴിഞ്ഞ ദിവസം സ്വീകരിച്ച്​ ചർച്ച നടത്തി.

ബഹ്റൈൻ-യു. എസ്. സഹകരണത്തിന്റെ വിവിവിധ തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ബഹ്​റൈനിലേക്ക്​ കമാണ്ടറിനെ സ്വാഗതം ചെയ്​ത പ്രിൻസ്​ സൽമാൻ ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ സാധിക്ക​ട്ടെയെന്ന്​ ആശംസിക്കുകയും ചെയ്​തു.

Related Tags :
Similar Posts