< Back
Bahrain

Bahrain
കോവിഡ്: ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ
|26 May 2021 6:39 PM IST
വ്യാഴാഴ്ച മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ
കോവഡിനെ തുടർന്ന് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ചെറുക്കാൻ ബഹ്റൈനിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് അറിയിച്ചത്. വ്യാഴാഴ്ച മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ.
ഷോപ്പിങ് മാളുകളും റസ്റ്റോറൻറുകളും അടച്ചിടും. ഡെലിവറി അനുവദിക്കും. സിനിമാ തിയേറ്ററുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ എന്നിവ അടക്കും. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാസ വിൽപന ശാലകൾ, പെട്രോൾ പമ്പുകൾ, ഗാസ് സ്റ്റേഷനുകൾ എന്നിവ പ്രവർത്തിക്കും.
സ്വകാര്യ ആശുപത്രികളിൽ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടും.