< Back
Oman

Oman
ഫലസ്തീൻ പ്രധാനമന്ത്രി ഒമാനിൽ
|1 Jun 2021 10:49 PM IST
വിമാനത്താവളത്തിൽ ഒമാൻ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി.
ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹീം ഇഷ്തയ്യ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. വിമാനത്താവളത്തിൽ ഒമാൻ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ഒമാൻ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചിരുന്നു. ലോക വേദികളിൽ ഫലസ്തീനെ പിന്തുണക്കുകയും വെടിനിർത്തലിന് സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഒമാൻ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

