< Back
Qatar
അലി ശരീഫ് അൽ ഇമാദി; ഖത്തർ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യ മന്ത്രി
Qatar

അലി ശരീഫ് അൽ ഇമാദി; ഖത്തർ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യ മന്ത്രി

Web Desk
|
7 May 2021 12:53 PM IST

അന്താരാഷ്ട്ര ധനകാര്യ മാഗസിനായ ദ ബാങ്കർ 2020ല്‍ മധ്യേഷ്യയിലെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്ത് അൽ ഇമാദിയെ ആയിരുന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു

ദോഹ: പൊതുസ്വത്ത് ദുരുപയോഗത്തിന് അറസ്റ്റിലായ മന്ത്രി അലി ശരീഫ് അൽ ഇമാദിക്ക് പകരം ഖത്തർ ധനമന്ത്രാലയത്തിന്റെ ചുമതല വാണിജ്യ-വ്യവസായ വകുപ്പു മന്ത്രി അലി ബിൻ അഹ്‌മദ് അൽ കുവരിക്ക്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസമാണ് അൽ ഇമാദിയെ അറസ്റ്റു ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. രാജ്യത്ത് അറസ്റ്റിലാകുന്ന ആദ്യത്തെ മന്ത്രിയാണ്. 2013 മുതൽ ധനവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇമാദിയാണ് ഖത്തർ നാഷണൽ ബാങ്കിന്റെ വളർച്ചയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഖത്തറിലെ 300 ബില്യൺ യുഎസ് ഡോളറിന്റെ പരമാധികാര വെൽത്ത് ഫണ്ടായ, ഖത്തർ ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി ബോർഡിലും അംഗമായിരുന്നു. ധനമന്ത്രി എന്ന നിലയിലാണ് അറസ്‌റ്റെന്നും ഇൻവസ്റ്റ്‌മെന്റ് അതോറ്റിയിലെ തസ്തികയുമായി ബന്ധപ്പെട്ടല്ലെന്നും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജസീം അൽഥാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു.


അന്താരാഷ്ട്ര ധനകാര്യ മാഗസിനായ ദ ബാങ്കർ 2020ല്‍ മധ്യേഷ്യയിലെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്ത് അൽ ഇമാദിയെ ആയിരുന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകൾ അവലോകനം ചെയ്ത ശേഷമായിരുന്നു അറസ്‌റ്റെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിശദമായ അന്വേഷണം തുടരുകയാണ് എന്നും ഏജൻസി വ്യക്തമാക്കി.

Similar Posts