Qatar

Qatar
ഗസ്സയിലെ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ ഷെല്ലാക്രമണം
|17 May 2021 11:45 PM IST
ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പലസ്തീനുള്ള സഹായങ്ങള്‍ തുടരുമെന്നും ഖത്തര്‍
ഖത്തര്‍ ഭരണകൂടത്തിന് കീഴിലുള്ള സന്നദ്ധസേവന വിഭാഗമായ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. റെഡ് ക്രസന്‍റ് സൊസൈറ്റിയും അല്‍ ജസീറ ടിവിയും വാര്‍ത്ത സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.
https://twitter.com/QRCS/status/1394329903307370502?s=20
റെഡ് ക്രസന്‍റ് സൊസൈറ്റി വഴി പലസ്തീനിന് ഒരു മില്യണ്‍ ഡോളര്‍ അടിയന്തിര സഹായം എത്തിക്കുമെന്ന ഖത്തറിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നലെയാണ് ആക്രമണം. ഇസ്രയേല്‍ നടപടിയെ ശക്തമായി അപലപിച്ച ഖത്തര്‍ പലസ്തീനിനുള്ള സഹായവും പിന്തുണയും തുടരുമെന്ന് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം അല്‍ ജസീറ ചാനല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തിരുന്നു.