
ഗസ്സ സഹായം: 50 ലക്ഷം ഡോളര്‍ കൂടി പ്രഖ്യാപിച്ച് ഖത്തര്‍
|ഖത്തര്‍ ചാരിറ്റി വഴിയാണ് ദുരിതാശ്വാസ പദ്ധതി നടപ്പാക്കുന്നത്
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒരു മില്യണ്‍ ഡോളര്‍ സഹായ വിതരണം ഗസ്സയിലെ ഓഫീസുകള്‍ വഴി ആരംഭിച്ചതിന് പിന്നാലെ അഞ്ച് മില്യണ്‍ ഡോളറിന്‍റെ പലസ്തീന്‍ സഹായ പദ്ധതി കൂടി പ്രഖ്യാപിച്ച് ഖത്തര്‍. ഔദ്യോഗിക ജീവകാരുണ്യസേവന വിഭാഗമായ ഖത്തര്‍ ചാരിറ്റിവഴിയാണ് പദ്ധതി നടപ്പാക്കുക. ഖത്തര്‍ സാമൂഹ്യവികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഗസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം ചികിത്സ പുനരധിവാസം തുടങ്ങിയവ അടിയന്തിര പ്രാബല്യത്തില്‍ ലഭ്യമാക്കുന്നതിനാണ് ഫണ്ട് വിനിയോഗിക്കുക.
ഗസയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി പ്രത്യേക ധനസമാഹരണ ക്യാമ്പയിനും ഖത്തര്‍ ചാരിറ്റി ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്പ്, ഖത്തറിലെ വിവിധ ഓഫീസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്‍പ്പിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു