< Back
Gulf
Pranav M Prasanth

പ്രണവ് എം.പ്രശാന്ത്

Gulf

യു.എ.ഇയില്‍ ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

Web Desk
|
10 May 2023 1:53 PM IST

ഏഴുവയസുകാരൻ പ്രണവ് എം. പ്രശാന്ത് ആണ് മരിച്ചത്

അബുദബി: ഖോർഫുക്കാൻ ബോട്ടപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു. അബൂദബിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പത്തനംതിട്ട സ്വദേശി പ്രണവ് എം പ്രശാന്താണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.

കഴിഞ്ഞമാസം 21 ന് പെരുന്നാൾ അവധി ദിവസമാണ് ഖൊർഫുക്കാനിലെ വിനോദസഞ്ചാര മേഖലയിൽ ബോട്ട്മറിഞ്ഞ് പതിനെട്ടോളം പേർ അപകടത്തിൽപെട്ടത്. നീലേശ്വരം സ്വദേശി അഭിലാഷും ഒരു പാകിസ്താൻ സ്വദേശിയും മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രണവ് ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് മരണം.

പത്തനംതിട്ട കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകനാണ് ഏഴ് വയസുകാരൻ പ്രശാന്ത്. ഒരു പാകിസ്താൻ സ്വദേശിയും സംഭവ ദിവസം മരിച്ചിരുന്നു. ബോട്ട് ഓപറേറ്റർ നിബന്ധനകൾ പാലിക്കാത്തതാണ് അപകടത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിയമലംഘനം നടന്നതായി അറിയിച്ച ഷാർജ പൊലീസ് ബോട്ട് ഓപറേറ്ററെ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts