< Back
Gulf

Gulf
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
|20 March 2023 2:29 AM IST
മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫസ്ന ഷെറിൻ ആണ് മരിച്ചത്
ജിദ്ദ: ജോർദാനിൽ നിന്നും സൗദിയിലെ ജിസാനിലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫസ്ന ഷെറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം അൽ ലൈത്ത് ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഇവരുടെ ഭർത്താവ് ജിസാനിൽ നിന്നും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ മൂന്ന് കുട്ടികൾക്കും, മൂന്ന് സത്രീകൾക്കും, രണ്ട് പുരുഷ്നാമാർക്കും പരിക്കേറ്റിട്ടുണ്ട്.