< Back
Gulf
T T Jaseem

മരിച്ച ടി.ടി ജസീം

Gulf

ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Web Desk
|
22 April 2023 11:03 AM IST

റിട്ട. ഡി.വൈ.എസ്.പി ടി.ടി അബ്ദുൽ ജബ്ബാറിന്‍റെ മകനാണ്

ദുബൈ: ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി.ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡി.വൈ.എസ്.പി ടി.ടി അബ്ദുൽ ജബ്ബാറിന്‍റെ മകനാണ്. റോഡരികിൽ നിന്ന് ഉമ്മയോട് ഫോണിൽ സംസാരിച്ചു നിൽക്കവെ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. മാതാവ്: റംല

Similar Posts