< Back
Gulf
ഒമാനിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി
Gulf

ഒമാനിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി

Web Desk
|
7 Nov 2022 10:57 PM IST

വെള്ള വളയങ്ങളിലൊന്നിൽ ഇന്ത്യൻ കാട്ടുപോത്തിന്റെ രൂപം പതിച്ചിട്ടുണ്ട്.

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി. സഹം വിലായത്തിലെ ദഹ്‌വ മേഖലയിലാണ് വെങ്കലയുഗത്തിലെ ആദ്യകാല പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുള്ളതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.

ശവകുടീരത്തിൽ നിന്ന് വെള്ളി ആഭരണങ്ങളുടെ അപൂർവ ശേഖരവും കണ്ടെത്താനായി. മുത്തുകൾ, നിരവധി വളയങ്ങൾ തുടങ്ങിയ നെക്ലേസുകളുടെ ഭാഗങ്ങൾ തുടങ്ങിയയാണ് ലഭിച്ചിട്ടുള്ളത്. വെള്ള വളയങ്ങളിലൊന്നിൽ ഇന്ത്യൻ കാട്ടുപോത്തിന്റെ രൂപം പതിച്ചിട്ടുണ്ട്. സിന്ധു നദീതട, ഹാരപ്പൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന സവിശേഷതകളിലൊന്നാണിത്.

വ്യാപാരികൾ അക്കാലത്ത് അന്തർദേശീയ വ്യാപാരത്തിൽ സജീവമായിരുന്നുവെന്നാണ് സൂചന നൽകുന്നത്. ഈ കണ്ടെത്തൽ വെങ്കലയുഗത്തിലെ ജനങ്ങൾ കൂടുതൽ കൗശലക്കാരും സാങ്കേതികമായി പുരോഗമിച്ചവരുമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് അമേരിക്കയിലെ വിസ്കോൺസിൻ- മാഡിസൺ സർവകലാശാലയിലെ പ്രഫ. ജോനാഥൻ മാർക്ക് കെനോയർ പറഞ്ഞു.

പൈതൃക- ടൂറിസം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംയുക്ത ഒമാനി- അമേരിക്കൻ പുരാവസ്തു ഗവേഷണ സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.

Similar Posts