< Back
Gulf
ഇന്നലെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം പുറപ്പെട്ടില്ല; യാത്രികർ ദുരിതത്തിൽ
Gulf

ഇന്നലെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം പുറപ്പെട്ടില്ല; യാത്രികർ ദുരിതത്തിൽ

ഇജാസ് ബി.പി
|
31 Aug 2022 3:44 PM IST

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രികർ ഹോട്ടലിൽ

ഇന്നലെ ഉച്ചക്ക് 2.45 ഓടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യാ വിമാനം അനിശ്ചിതമായി വൈകുന്നു. എ.ഇ. 938 എന്ന വിമാനമാണ് പുറപ്പെടാതിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രികർ ഹോട്ടലിൽ കഴിയുകയാണ്. അടിയന്തര ആവശ്യത്തിന് നാട്ടിലെത്തേണ്ടവരടക്കം കുടുങ്ങിക്കിടക്കുകയാണ്. പകരം വിമാനം എപ്പോൾ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചില്ലെന്നാണ് യാത്രക്കാർ കുറ്റപ്പെടുത്തുന്നത്. പുലർച്ചെ 12.40ന് പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് വിമാനവും റദ്ദാക്കിയിരുന്നു.

വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയായിരുന്നുവെന്നും വിസിറ്റ് വിസക്കാരും വിസ കാലാവധി തീർന്നവരും ഒഴികെയുള്ള യാത്രികരോട് ഹോട്ടലിലേക്ക് പോകാൻ എയർ ഇന്ത്യ മാനേജർ നിർദേശിക്കുകയായിരുന്നുവെന്നും ഒരു യാത്രികൻ പറഞ്ഞു. എയർ ഇന്ത്യ അധികൃതർ ഇതുവരെയായി ഒരു വിവരവും നൽകുന്നില്ലെന്നും അവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.


Air India flight from Dubai to Kozhikode did not take off yesterday

Similar Posts