< Back
Gulf

Gulf
വിമാന കമ്പനി റാങ്കിങ്ങില്‍ മുന്നേറി സൗദി
|21 Jun 2023 10:35 PM IST
സിംഗപ്പൂര്‍, ഖത്തര്‍ എയര്‍ലൈനുകളാണ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്
ദമ്മാം: ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി സൗദി എയര്‍ലൈന്‍സ്. പതിനൊന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിമൂന്നാം റാങ്കിങ്ങിലേക്കാണ് സൗദി ഉയർന്നത്. സിംഗപ്പൂര്‍, ഖത്തര്‍ എയര്‍ലൈനുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.
സ്‌കൈട്രാക്‌സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് സൗദിയക്ക് നേട്ടം. ലോകത്താകമാനമുളള ദശലക്ഷണക്കിന് യാത്രക്കാരില്‍ നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്ങ് നിര്‍ണ്ണയിച്ചത്. പാരീസില്‍ നടക്കുന്ന അന്‍പത്തിനാലാമത് പാരീസ് എയര്‍ഷോയിലാണ് പ്രഖ്യാപനം നടന്നത്. അഞ്ച് വര്‍ഷം മുമ്പ് അന്‍പത്തിയൊന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദിയ നില മെച്ചപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.