< Back
Gulf
Al Gala Travels, new venture of CK Group, CK Group in Doha, latest malayalam news,
Gulf

സി.കെ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അൽ ഗാല ട്രാവൽസ് ദോഹയിൽ പ്രവർത്തനം തുടങ്ങി

Web Desk
|
8 Jun 2023 12:55 AM IST

ട്രാവല്‍ മേഖലയില്‍ വൈകാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു

ദോഹ: സി.കെ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അല്‍ ഗാല ട്രാവല്‍സ് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ട്രാവല്‍ മേഖലയില്‍ വൈകാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ദോഹയിലെ അല്‍ ജാബിര്‍ ബിന്‍ മഹ്മൂ സ്ട്രീറ്റിലാണ് അല്‍ഗാല ട്രാവല്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ എല്ലാ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കും.

കാറ്ററിങ് സര്‍വീസ്, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ മാനേജ്മെന്റ് വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന സി.കെ ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പാണ് അല്‍ഗാല. വൈകാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ ദീര്‍ഘകാലം പരിചയസമ്പത്തുള്ള ജീവനക്കാരാണ് അല്‍ഗാലയുടെ പ്രത്യേകത ഖത്തര്‍ ബലദിയ പ്രതിനിധികള്‍, ഗായകന്‍ കൊല്ലം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കമ്പനി ഡയറക്ടര്‍മാരായ ഇസ്മായീല്‍ കോയന്റവിട, റിയാസ് ചാലില്‍, അല്‍ഗാല ജനറല്‍ മാനേജര്‍ നൌഷാദ് മുബാറക്, എന്നിവര്‍ പങ്കെടുത്തു.

Similar Posts