< Back
Bahrain
Bahrain
ബാർബാർ തീരം ശുചീകരിച്ചു
|13 Feb 2022 7:14 PM IST
മനാമ: ബാർബാർ തീരം ശുചീകരിച്ചതായി ബഹ്‌റൈന്‍ ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. സയ്യിദ് ഷബിർ ഇബ്രാഹിം അൽ വിദാഇ വ്യക്തമാക്കി. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫിനന്‍റെയും ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് യൂസുഫ് അൽ ഫദാലയുടെയും നിർദേശങ്ങൾക്കനുസരിച്ച് തീരപ്രദേശം ശുചീകരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
തീര പ്രദേശത്ത് ശുചിത്വപൂർണമായി നിലനിർത്തുന്നതിന് എല്ലാവരും ബാധ്യസ്ഥരാണ്. തീര പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
തീര പ്രദേശത്തിനടുത്തുള്ള വീട്ടുകാരുമായി സഹകരിച്ച് മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.