< Back
Bahrain
കാർഷികച്ചന്തയിൽ ആദ്യദിനമെത്തിയത് 10,461 പേർ
Bahrain

കാർഷികച്ചന്തയിൽ ആദ്യദിനമെത്തിയത് 10,461 പേർ

Web Desk
|
15 Dec 2022 2:24 PM IST

ബുദയ്യ ഗാർഡനിൽ ആരംഭിച്ച കാർഷികച്ചന്തയിൽ ആദ്യ ദിനമെത്തിയത് 10,461 പേർ. മുനിസിപ്പൽ കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്ത കാർഷികച്ചന്ത ശനിയാഴ്ചയാണ് ആരംഭിച്ചത്. അടുത്ത 12 ആഴ്ചകളിലെ എല്ലാ ശനിയാഴ്ചകളിലുമാണ് മാർക്കറ്റ് പ്രവർത്തിക്കുക.

ചടങ്ങിൽ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫിയും സന്നിഹിതയായിരുന്നു. 10ാമത് കാർഷികച്ചന്തയിൽ 31 കർഷകരും നാല് കാർഷിക കമ്പനികളും അഞ്ച് നഴ്‌സറികളും നാല് തേൻ ഉൽപാദകരും, നാല് ഈന്തപ്പഴ ഏജൻസികളും 20 പ്രൊഡക്റ്റീവ് ഫാമിലികളുമാണ് പങ്കെടുക്കുന്നത്.

Similar Posts