< Back
Bahrain

Bahrain
123 സ്ഥാപനങ്ങൾ വാറ്റ് നിയമം ലംഘിച്ചതായി കണ്ടെത്തി
|4 Jan 2022 3:45 PM IST
10,000 ദിനാർ വരെ പിഴ ഈടാക്കുന്ന കുറ്റ കൃത്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി
ബഹ് റൈനിൽ 123 സ്ഥാപനങ്ങൾ വാറ്റ് നിയമം ലംഘിച്ചതായി കണ്ടെത്തി. ഇതിൽ മൂന്ന് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് വാറ്റ് വർധിപ്പിച്ചത് നടപ്പിലാക്കാത്തതായി കണ്ടെത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്നും സംഘം വ്യക്തമാക്കി. 129 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 10,000 ദിനാർ വരെ പിഴ ഈടാക്കുന്ന കുറ്റ കൃത്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.