< Back
Bahrain

Bahrain
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 124-ാമത് ശാഖ ബഹ്‌റൈനിലെ ബുസൈത്തീനിൽ; ഉദ്ഘാടനം നാളെ
|3 March 2024 5:05 PM IST
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്.
നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 124-ാമത് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നാളെ ബഹ്‌റൈനിലെ ബുസൈത്തീനിൽ നടക്കും. ഉദ്ഘാടന പരിപാടികൾ രാവിലെ 10ന് ആരംഭിക്കും. 11ന് ഉപഭോക്താക്കൾക്കായി ശാഖ തുറന്നുകൊടുക്കും. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ നിരക്കിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്. വിപുലമായ കാർ പാർക്കിങ് സൗകര്യങ്ങളും ഷോറൂമിനുണ്ട്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട, നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലെ യാഥാർഥ്യമാവുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.