< Back
Bahrain

Bahrain
മയക്കുമരുന്ന് കണ്ണികളിൽ പെട്ട 17 പേർ പിടയിൽ
|17 Feb 2023 6:43 AM IST
മയക്കുമരുന്ന് രാജ്യത്തെത്തിച്ച് വിപണനം നടത്തുന്ന കണ്ണികളിലെ 17 പേർ ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം പിടിയിലായതായി നാർക്കോട്ടിക് ക്രിമിനൽ വിഭാഗം മേധാവി അറിയിച്ചു. മയക്കുമരുന്ന് കൃഷി ചെയ്യുക, മറ്റ് രാജ്യങ്ങളിൽ നിന്നെത്തിക്കുക, ഉപഭോക്താക്കളെ കണ്ടെത്തുക, വിപണനം ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
പ്രതികളിൽ നിന്നും മയക്കുമരുന്നുകളും കൃഷി ചെയ്യുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളിലധികവും ലഹരിക്കടിമപ്പെട്ട നിലയിലുമായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് അധികൃതരെത്തി പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതികളെ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റിമാന്റ് ചെയ്തു.