< Back
Bahrain

Bahrain
2022 ബഹ്റൈൻ യുവത്വ വർഷമായി ആചരിക്കും
|30 March 2022 4:30 PM IST
മാർച്ച് 25 ബഹ്റൈൻ യുവ ദിനമായി ആചരിക്കാനും തീരുമാനിച്ചു
2022 ബഹ്റൈൻ യുവത്വ വർഷമായി ആചരിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനം.
യുവാക്കളെ പ്രത്യേകം പരിഗണിക്കുന്നതിനും രാജ്യ പുരോഗതിയിലും വളർച്ചയിലും അവരുടെ പങ്കാളിത്തം കൂടുതൽ ചടുലമാക്കുന്നതിനുമാണ് പ്രസ്തുത തീരുമാനം. മാർച്ച് 25 ബഹ്റൈൻ യുവ ദിനമായി ആചരിക്കാനും തീരുമാനിച്ചു. യുവതലമുറയുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിനായി യുവജന, കായിക കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.