< Back
Bahrain

Bahrain
ബഹ്‌റൈനിലെ കുറ്റകൃത്യങ്ങളിൽ 30 ശതമാനം കുറവ്
|4 Oct 2022 12:20 PM IST
ബഹ്‌റൈനിലെ കുറ്റകൃത്യങ്ങളിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് വർഷത്തെ കുറ്റകൃത്യങ്ങളിൽ തൊട്ടുമുമ്പുള്ള വർഷങ്ങളേക്കാൾ 30 ശതമാനം കുറവാണുണ്ടായിട്ടുള്ളതെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.