< Back
Bahrain

Bahrain
ബഹ്‌റൈനില്‍ 57 സേവനങ്ങൾ കൂടി ഓൺലൈനിലേക്ക്
|23 Feb 2022 9:54 PM IST
പുതുതായി 57 സേവനങ്ങൾ കൂടി ഓൺലൈനാക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ ഇ-ഗവർമെന്‍റ് ആന്‍റ് ഇൻഫർമേഷൻ അതോറിറ്റി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽ ഖാഇദ് അറിയിച്ചു.
സർക്കാർ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഓൺലൈൻ സേവനങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഭരണാധികാരികളുടെ മികച്ച പിന്തുണയും നയ സമീപനങ്ങളുമാണ് ഇതിന് കാരണമായിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുകയും വ്യക്തികൾക്ക് അവരുടെ സമയവും പണവും ലാഭിക്കാനും ഇത് വഴിയൊരുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.