< Back
Bahrain

Bahrain
ബഹ്റൈനിലെ ആശുപത്രികളിൽ സ്വദേശിവൽക്കരണം 63 %
|24 Feb 2022 6:07 PM IST
ഹെൽത്ത് സെന്‍ററുകളിൽ 88 ശതമാനമാണ് സ്വദേശി ജീവനക്കാരുടെ എണ്ണം
ബഹ്റൈനിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ സ്വദേശി ജീവനക്കാരുടെ അനുപാതം 63 ശതമാനമാണെന്ന് ഇതുമായി ബന്ധപ്പെട്ട പാർലമെന്‍റ് സമിതി യോഗത്തിൽ വിലയിരുത്തി. ഹെൽത്ത് സെന്‍ററുകളിൽ 88 ശതമാനമാണ് സ്വദേശി ജീവനക്കാരുടെ എണ്ണം.
ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. 86 ജീവനക്കാരിൽ 85 പേരും സ്വദേശികളാണെന്ന് പ്രതിനിധികൾ അറിയിച്ചു. തദ്ദേശീയ തൊഴിൽ ശക്തിയെ പരിഗണിക്കുന്നതിന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സിൽ പ്രത്യേക സമിതിയുണ്ടാക്കണമെന്നും യോഗം നിർദേശിച്ചു.
ഇൻഫർമേഷൻ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, നീതിന്യായ- ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം, സിവവിൽ സർവീസ് ബ്യൂറോ എന്നിവയുടെ നിർദേശങ്ങളും ചർച്ചക്കെടുത്തു.