< Back
Bahrain
ടൂറിസ്റ്റ് വിസയിൽ വന്നശേഷം തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് ബഹ്റൈന്‍ എം.പി മാരുടെ സമിതി
Bahrain

ടൂറിസ്റ്റ് വിസയിൽ വന്നശേഷം തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് ബഹ്റൈന്‍ എം.പി മാരുടെ സമിതി

Web Desk
|
16 Oct 2023 12:17 AM IST

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്

ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.

എൽ.എം.ആർ എ യുടെ പ്രവർത്തനത്തെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുവാൻ മംദൂഹ് അൽ സാലിഹ് ചെയർമാനായി രൂപീകരിക്കപ്പെട്ട എംപി മാരുടെ സമിതി 39 ശിപാർശകളാണ് അവതരിപ്പിച്ചത്. 2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകിയതായി കമ്മറ്റി വ്യക്തമാക്കി.രാജ്യത്ത് ഈ വർഷം ജൂൺവരെ 8598 വിസകളാണ് തൊഴിൽ വിസയാക്കി മാറ്റിയിട്ടുള്ളത്.

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ചില സേവനങ്ങൾ രജിസ്ട്രേഷൻ സെന്ററുകളിൽ നൽകുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക എന്നിവയും സമിതി ഉന്നയിച്ച ആവശ്യങ്ങളിൽ പെടുന്നു. പ്രവാസി തൊഴിൽനയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധനക്ക് വിധേയമാക്കണെമെന്നും ശുപാർശകളിലുണ്ട്, എല്ലാ ജോലികളും പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വെബ്‌സൈറ്റിൽ സ്വദേശികൾക്ക് മാത്രമായി തൊഴിലന്വേഷണത്തിനായുള്ള വിഭാഗം ആരംഭിക്കുക എന്നീ ആവശ്യങ്ങളും റിപ്പോർട്ടിൽ ഉന്നയിച്ചു. സ്വദേശിവത്കരണത്തിനായി കൃത്യമായ പദ്ധതി വേണമെന്നും 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും എം.പിമാരുടെ സമിതി ആവശ്യപ്പെട്ടു

Related Tags :
Similar Posts