< Back
Bahrain

Bahrain
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു
|9 Aug 2022 7:25 PM IST
ബഹ്റൈനിൽ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സജീവന്‍റെ മകൻ സിദ്ധാർഥ് (27) ആണ് മരിച്ചത്. സല്ലാഖിലെ സ്വിമ്മിങ് പൂളിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം സ്വമ്മിങ് പൂളിൽ എത്തിയ സിദ്ധാർഥ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡെലിവറിമാനായി ജോലി ചെയ്യുന്ന സിദ്ധാർഥ് അവധി കഴിഞ്ഞ് ഈ മാസം ഒന്നിനാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത് . മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.