< Back
Bahrain

Bahrain
പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
|7 May 2024 2:32 PM IST
കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്‌റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു
മനാമ: പത്തനംതിട്ട കോന്നിക്കടുത്ത് വാകയാർ പാർലി വടക്കേതിൽ കുഞ്ഞുമോന്റെ മകൻ പാർലി വടക്കേതിൽ സ്റ്റെയ്സൺ മാത്യു (50) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്‌റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു. നാട്ടിൽ പൂവൻപാറ ശാലോം മാർത്തോമ്മാ പള്ളിയിൽ അടക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.