< Back
Bahrain

Bahrain
പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
|14 July 2022 12:43 AM IST
റാന്നി സ്വദേശിയായ ശ്രീജിത് ഗോപാലകൃഷ്ണൻ (41) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സിത്രക്ക് സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം മൃതദേഹം കണ്ടെത്തിയത്
പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ ശ്രീജിത് ഗോപാലകൃഷ്ണൻ (41) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സിത്രക്ക് സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ശ്രീജിത് സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു ശ്രീജിത്. ഭാര്യ വിദ്യ ബഹ്റൈനിൽ അധ്യാപികയാണ്. മക്കൾ: അഭിജിത്, മാളവിക, ദേവിക.