< Back
Bahrain
സീഫിൽ പുതിയ ഷോപ്പിങ് മാളൊരുങ്ങുന്നു
Bahrain

സീഫിൽ പുതിയ ഷോപ്പിങ് മാളൊരുങ്ങുന്നു

Web Desk
|
6 Sept 2022 11:36 AM IST

ബഹ്‌റൈനിലെ സീഫിൽ പുതിയ ഷോപ്പിങ് മാൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ഫസ്റ്റ് ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉമർ അത്തമീമി അറിയിച്ചു.

കമ്പനിയുടെ സുപ്രധാന ചുവടുവെപ്പായ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. റെസ്റ്റൊറന്റുകൾ, കോഫി ഷോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള സമുച്ചയമാണ് പ്ലാനിലുള്ളത്. മാളിന്റെ പുറത്ത് ഉല്ലാസത്തിനും ആനന്ദത്തിനുമായി തുറസ്സായ സ്ഥലങ്ങളും ഒരുക്കും.

നവംബർ മുതൽ സമുച്ചയത്തിന്റെ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ 30 ശതമാനം വരെ പൂർത്തിയായിട്ടുണ്ട്. 7,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാളുണ്ടാവുക. 21 ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ് കണക്കാക്കുന്നത്.

Similar Posts